താൻ ഗർഭിണിയല്ലെന്നും ആലില വയറല്ല തനിക്കുള്ളതെന്നും വിദ്യ ബാലൻ. ഗർഭിണിയാണെന്ന് തരത്തിലുള്ള വാർത്തകളോടുള്ള വിദ്യയുടെ പ്രതികരണമായിരുന്നു ഇങ്ങനെ. ശരീരത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞാൻ ഗർഭിണിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നു. അങ്ങനെയാണെങ്കിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം. അക്കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല. വിദ്യ പറയുന്നു.
അവരെക്കുറിച്ച് ഞാൻ അറിയുന്നേയില്ല. അത്തര കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൽ കാണുകയും കേൾക്കുകയും ചെയ്യാറില്ല. ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. അപ്പോൾ മറ്റൊരു കാര്യങ്ങളും എന്റെ മനസിനെ ബാധിക്കുന്നേയില്ല. വിദ്യ ബാലൻ വ്യക്തമാക്കി.