താഴത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ7ന്: രജിസ്ട്രേഷൻ നാളെ ആരംഭിച്ച് 4ന് സമാപിക്കും

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി മ​ത്സ​ര വ​ള്ളം ക​ളി​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ​മാ​രു​ടെ യോ​ഗ​വും ട്രാ​ക്ക് നി​ർ​ണ​യ​വും കോ​ട്ട​യം വെ​സ്റ്റ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും. സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് മ​ത്സ​ര വ​ള്ളം​ക​ളി. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി​യാ​യി​രി​ക്കും താ​ഴ​ത്ത​ങ്ങാ​ടി വ​ള്ളം​ക​ളി മ​ത്സ​ര വേ​ദി.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വ​ള്ളം​ക​ളി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി.​എ​സ്.​സാ​ബു, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി നൈ​നാ​ൻ, കൗ​ണ്‍​സി​ല​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ, കോ​ട്ട​യം വെ​സ്റ്റ് ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9447355901.

Related posts