വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിൽ വൻ മോഷണം. 1.5ലക്ഷം രൂപയും കന്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള വിലപെട്ട രേഖകളും നഷ്ടമായി. ഇന്നു പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണു മോഷണം നടന്നതെന്നാണു പോലീസ് കരുതുന്നത്.
ഓഫീസിന്റെ വാതിൽ കുത്തിതുറന്ന നിലയിലായിരുന്നു. അലമാരിയിൽ ഉണ്ടായിരുന്ന പണമാണു കവർന്നത്. രാവിലെ സ്കൂളിലെ ജീവനക്കാരനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതരെയും പറവൂർ പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സ്കൂളിലുണ്ടായിരുന്ന സിസിടിവി കാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.