റി​ക്കാ​ർ​ഡ് തി​രു​ത്തി മു​ന്നേ​റു​ന്ന സ്വ​ർ​ണ​വി​ല​യി​ൽ  നേ​രി​യ കു​റ​വ്; പ​വ​ന് 80 രൂ​പ​യു​ടെ കു​റവ്

കൊ​ച്ചി: ദി​ന​വും റി​ക്കാ​ർ​ഡ് തി​രു​ത്തി മു​ന്നേ​റു​ന്ന സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കു​റ​വ്. പ​വ​ന് 80 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല 28,560 രൂ​പ​യാ​യി കു​റ​ഞ്ഞു. ഗ്രാം ​വി​ല 10 രൂ​പ കു​റ​ഞ്ഞ് 3570 രൂ​പ​യാ​യി. പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ച് 28,640 രൂ​പ​യ്ക്കാ​ണ് ഇ​ന്ന​ലെ വ്യാ​പാ​രം പു​രോ​ഗ​മി​ച്ച​ത്. ഗ്രാ​മി​ന് 40 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ന്ന​ലെ​മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ മൂ​ന്നു വ്യാ​പാ​ര ദി​ന​ത്തി​നി​ടെ​മാ​ത്രം പ​വ​ന് 720 രൂ​പ​യും ഗ്രാ​മി​ന് 90 രൂ​പ​യു​മാ​ണു സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 22ന് ​പ​വ​ന് 27,920 രൂ​പ​യാ​യി​രു​ന്ന സ്വ​ർ​ണ​വി​ല 23ന് 80 ​രൂ​പ വ​ർ​ധി​ച്ച് 28,000 രൂ​പ​യാ​യും ക​ഴി​ഞ്ഞ ര​ണ്ട് വ്യാ​പാ​ര ദി​ന​വും 320 രൂ​പ​വീ​തം ഉ​യ​ർ​ന്ന് പു​തി​യ റി​ക്കാ​ർ​ഡ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Related posts