സിപിഎം നക്കാപിച്ച വോട്ടുകൾക്ക് വേണ്ടി പ്രത്യയശാസ്ത്ര പരമായ നയം ബലി കൊടുക്കുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രൻ എംപി. സമ്പന്ന പ്രീണനം നടത്തുകയും അധോലോക താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിച്ചെക്ക് കേസില്‍ പോലും മുഖ്യമന്ത്രി ഇടപെടുന്നത് നാണക്കേടാണെന്ന് ആര്‍എസ്പി ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢനും വിമർശിച്ചു. എൽഡിഎഫ് മന്ത്രിമാർ വന്ന വഴി മറന്നവരാണ്. പാലാ ഉപതെരഞ്ഞടുപ്പിൽ ജനങ്ങൾ എൽഡിഎഫിനോട് പകരം ചോദിക്കുമെന്നും ചന്ദ്രചൂഢന് പറഞ്ഞു.