മഞ്ചേരി: പന്ത്രണ്ടുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയായ അധ്യാപകനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ വാങ്ങും. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ പ്രദേശത്തെ സ്കൂളിലെ താത്കാലിക അധ്യാപകൻ പാലായിൽ തോട്ടോളിൽ പി.ടി.അബ്ദുൾ മഷ്ഹൂദ് (27) ആണ് കീഴടങ്ങിയത്.
അഭിഭാഷകനോടൊപ്പമായിരുന്നു മഞ്ചേരി പോക്സോസ്പെഷൽ കോടതി ജഡ്ജി എ.വി.നാരായണൻ മുൻപാകെ ഇയാൾ കീഴടങ്ങാനെത്തിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ്് ചെയ്ത് മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കയച്ചു.
തേഞ്ഞിപ്പലം പോലീസാണ് കേസന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ സ്കൂൾ അവധി ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ട സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിലാണ് തേഞ്ഞിപ്പലം പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.
മഞ്ചേരി കോടതിയിൽ കീഴടങ്ങിയ പ്രതിയെ അതേസമയം സംഭവവുമായി ബന്ധപ്പെട്ടു പി.സി.അബ്ദുൾ മഷ്ഹൂദിനെ സ്കളിൽ നിന്നു സസ്പെൻഡ് ചെയ്തു.