ചവറ : ജീവകാരുണ്യ പ്രവർത്തനത്തിന് നവ മാധ്യമ കൂട്ടാഴ്മയായ ചങ്ക്സ് മനയിൽ കുടിവെള്ള കിണർ നിർമ്മിച്ച് നൽകി മാതൃകയായി. ജലനിധി പൈപ്പിലൂടെ മാത്രം ജലത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മനയിൽ ലക്ഷം വീട് കോളനി നിവാസികൾക്കാണ് ഈ പുണ്യ പ്രവർത്തിയിലൂടെ ശുദ്ധജലം ലഭിക്കുന്നത്.
ജലത്തിനായി വളരെയേറെ ക്ലേശകരമായി കോളനി നിവാസികൾ കഴിയുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചങ്ക്സ് മനയിൽ ഈ ദൗത്യം ഏറ്റെടുത്തത്. പന്മനമനയിൽ സർക്കാർ ഹയർ സെക്കന്ററി സ്്കൂളിലെ 1996 – 97 വർഷത്തിലെ എസ് എസ് എൽ സി പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണ് ഇത്.
ഇവർ ഒത്തൊരുമിച്ചപ്പോൾ ലക്ഷംവീട് കോളനിയിലെ കുടുംബങ്ങൾക്ക് ജലദൗർലഭ്യത്തിന് ആശ്വാസമായി. ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഹമ്മദ് മൺസൂർ, ചങ്ക്സ് പ്രവർത്തകരായ നബീൽ, നവാസ്, ഷാ നവാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.