തിരുവനന്തപുരം: സിനിമാ താരങ്ങളായ ഫഹദിനും അമല പോളിനും എതിരായ വാഹന രജിസ്ട്രേഷൻ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. പുതുച്ചേരി സർക്കാരാണ് ഇത് സംബന്ധിച്ച് കൂടുതൽ നടപടികളെടുക്കേണ്ടതെന്നും കേരളത്തിൽ കൂടുതൽ നടപടികളെടുക്കാൻ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.രം.
അമല പോൾ വ്യാജ മേൽവിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്ട്രേഷൻ കേസ് തുടരുമെന്നാണ് വിവരം.