മെ​സി​ക്കൊ​പ്പം നെ​യ്മ​റും; ക​റ്റാ​ല​ൻ ച​ർ​ച്ച​ക​ൾ​ക്ക് ചൂ​ടേ​റു​ന്നു

ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റെ മെ​സി​ക്കൊ​പ്പം ബാ​ഴ്സ​യി​ൽ വീ​ണ്ടും കാ​ണാ​നാ​വു​മോ? നെ​യ്മ​റെ തി​രി​കെ എ​ത്തി​ക്കാ​ൻ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​ർ പി​എ​സ്ജി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നാ​ണ് ഒ​ടു​വി​ലെ വാ​ർ​ത്ത. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​നി​യും ധാ​രാ​ളം ജോ​ലി​ക​ൾ ബാ​ക്കി​യു​ണ്ടെ​ന്നും ര​ണ്ട് ക്ല​ബ്ബു​ക​ളും അ​റി​യി​ച്ച​താ​യി ബി​ബി​സി റേ​ഡി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നെ​യ്മ​ർ ബാ​ഴ്സ​യി​ൽ എ​ത്തു​മോ എ​ന്ന​തി​ൽ നി​ർ​ണാ​യ​ക വ്യ​ക്തി​യാ​വു​ക ഒ​സ്മാ​ൻ ഡെം​ബെ​ലെ​യാ​വും. ഡെം​ബെ​ലെ​യെ നെ​യ്മ​ർ​ക്കു പ​ക​രം വി​ട്ടു​നി​ൽ​ക​ണ​മെ​ന്നാ​ണ് പി​എ​സ്ജി​യു​ടെ ആ​വ​ശ്യം. ച​ർ​ച്ച​ക​ൾ​ക്കാ​യി ബാ​ഴ്സ​യി​ൽ​നി​ന്നു​ള്ള സം​ഘം പാ​രീ​സി​ലേ​ക്ക് വി​മാ​നം ക​യ​റി​യി​ട്ടു​ണ്ട്. ക​രാ​റി​ലെ​ത്തി​യി​ട്ടി​ല്ല, ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്, ക​രാ​റി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​താ​യും ബാ​ഴ്സ​യു​ടെ ബോ​ർ​ഡ് അം​ഗം പ​റ​ഞ്ഞു.

ഒ​രു ക​ളി​ക്കാ​ര​നെ​യെ​ങ്കി​ലും ല​ഭി​ക്കാ​തെ നെ​യ്മ​റെ കൈ​മാ​റാ​ൻ പി​എ​സ്ജി ത​യാ​റ​ല്ല. അ​വ​രു​ടെ ആ​ഗ്ര​ഹ​പ്പ​ട്ടി​ക​യി​ൽ ഡെം​ബെ​ലെ ഒ​ന്നാ​മ​താ​ണ്. 2017 ലാ​ണ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് നെ​യ്മ​ർ പി​എ​സ്ജി​യി​ലെ​ത്തി​യ​ത്.

Related posts