കായംകുളം മാമ്പ്രക്കുന്നേൽ ലെ​വ​ൽ ക്രോ​സി​നു സ​മീ​പ​ത്തെ ആ​ൽ​മ​രം യാ​ത്രിക​ർ​ക്ക് ഭീ​ഷ​ണിയാകുന്നു

കാ​യം​കു​ളം: കൃ​ഷ്ണ​പു​രം മാ​ന്പ്ര​ക്ക​ന്നേ​ൽ ലെ​വ​ൽ ക്രോ​സി​ലെ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം നി​ൽ​ക്കു​ന്ന ആ​ൽ​മ​രം യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. അ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഈ ​ആ​ൽ​മ​ര​ത്തി​ന്‍റെ ശി​ഖി​രം ഒ​ടി​ഞ്ഞ് താ​ഴ്ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ.

ഗേ​റ്റ് അ​ട​ഞ്ഞ് കി​ട​ക്കു​ന്പോ​ൾ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഇ​തി​ന്‍റെ ചു​വ​ട്ടി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​മാ​യി കാ​ത്തു കി​ട​ക്കു​ന്ന​ത്. ആ​ൽ​മ​ര​ത്തി​ൽ വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്ന് ഭാ​രം കൂ​ടി​യ നി​ല​യി​ലു​മാ​ണ്. അ​തി​നാ​ൽ ഏ​ത് നി​മി​ഷ​വും ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts