എടിഎം ചതിച്ചപ്പോൾ  നഷ്ടപ്പെട്ടത് പതിനായിരം രൂപ;   റെയിൽവേ സൂപ്രണ്ടിന്‍റെ നല്ല മനസും പോലീസിന്‍റെ ഇടപെടലും,  സുരേന്ദ്രന് പണം കിട്ടിയ വഴിയിങ്ങനെ..

ക​ടു​ത്തു​രു​ത്തി: ജോ​സ​ഫി​ന്‍റെ മ​ന​സും പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലും മൂലം എ​ടി​എ​മ്മി​ൽ നി​ന്ന് എ​ടു​ക്കു​ന്പോ​ൾ ന​ഷ്ട​പ്പെ​ട്ട പ​ണം ഉ​ട​മ​യ്ക്കു തി​രി​ച്ചു കി​ട്ടി. ക​ടു​ത്തു​രു​ത്തി മ​ഠ​ത്തി​പ്പ​റ​ന്പ് ചാ​ലു​ങ്ക​ര വീ​ട്ടി​ൽ സു​രേ​ന്ദ്ര​നാ​ണ് ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​കെ കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് ക​ടു​ത്തു​രു​ത്തി എ​സ്ബി​ഐ​യു​ടെ എ​ടിഎ​മ്മി​ൽ നി​ന്നു പ​ണം എ​ടു​ക്കു​ന്പോ​ഴാ​ണ് ഇ​ദേ​ഹ​ത്തി​ന് പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പെ​ട്ട​ത്.

കാ​ർ​ഡ് ഇ​ട്ട ശേ​ഷം ഏ​റേ സ​മ​യം ക​ഴി​ഞ്ഞി​ട്ടും പ​ണം കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് എ​ടിഎ​മ്മി​ൽ നി​ന്നി​റ​ങ്ങി സു​രേ​ന്ദ്ര​ൻ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. സു​രേ​ന്ദ്ര​ൻ ഇ​റ​ങ്ങി​യ​തി​ന് പു​റ​കെ എടിഎ​മ്മി​ൽ ക​യ​റി​യ റെ​യി​ൽ​വേ​യി​ൽ സു​പ്ര​ണ്ടാ​യ മ​ഠ​ത്തി​പ്പ​റ​ന്പ് സ്വ​ദേ​ശി ജോ​സ​ഫി​ന് യ​ന്ത്ര​ത്തി​ൽ നി​ന്നും ഈ ​പ​ണം ല​ഭി​ച്ചു. ഇദ്ദേഹം പ​ണം ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചു വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് പ​ത്താം തീ​യ​തി എ​ടി​എ​മ്മി​ൽ നി​ന്നു പ​ണം എ​ടു​ക്കു​ന്പോ​ൾ പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പെ​ട്ട ആ​ളെ തി​ര​ക്കി ബാ​ങ്കി​ലെ​ത്തി. തു​ട​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ന​ഷ്ട​പെ​ട്ട പ​ണം സു​രേ​ന്ദ്ര​ന്‍റേത് ആ​ണെ​ന്ന് ക​ണ്ടെ​ത്തി വി​വ​രം ഇ​ദ്ദേഹ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ സു​രേ​ന്ദ്ര​ൻ ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നി​ലെ​ത്തി എ​സ്ഐ അ​ബ്ദു​ൾ സ​മ​ദി​ൽ നി​ന്നു പ​ണം ഏ​റ്റുവാ​ങ്ങി.

Related posts