മ​തി​ലും മ​ന​സും ബു​ക്കു ചെ​യ്ത് പാ​ർ​ട്ടി​ക​ൾ; പാ​ലാ​യി​ൽ പ​ട​യ്ക്കൊ​രു​ങ്ങി മു​ന്ന​ണി​ക​ൾ

പാ​ലാ: സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ചു​വ​രു​ക​ൾ ബു​ക്കു ചെ​യ്യു​ന്ന​തി​നൊ​പ്പം വോ​ട്ട​ർ​മാ​രു​ടെ മ​ന​സും വോ​ട്ടും ബു​ക്കു ചെ​യ്ത് മു​ന്ന​ണി​ക​ൾ പാ​ലാ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ൽ സ​ജീ​വ​മാ​യി. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ഫീ​സു​ക​ൾ തു​റു​ന്നു ക​ഴി​ഞ്ഞു. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള ചു​വ​രു​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ചി​ഹ്ന​വും പ​തി​ക്കാു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ.

മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും തി​ര​ക്കി​ട്ട യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​ന്ന​ലെ​യും പാ​ലാ​യി​ലും കോ​ട്ട​യ​ത്തു​മാ​യി ന​ട​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യു​ഡി​എ​ഫി​ൽ ച​ർ​ച്ച ഇ​ന്നും തു​ട​രു​ക​യാ​ണ്. എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​റി​യാ​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

ചു​വ​രു​ക​ൾ എ​ല്ലാം ബു​ക്ക്ഡ്
പാ​ലാ: മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലൂം മൂ​ല​യി​ലു​മു​ള്ള ചു​വ​രു​ക​ൾ തേ​ടി​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. ക​ണ്ണാ​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ല ചു​വ​രു​ക​ളും ആ​ദ്യം ബു​ക്കു ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ങ്കി​ലും അ​തി​വേ​ഗം എ​ത്തു​മെ​ന്ന് ആ​രും ത​ന്നെ പ്ര​തീ​ക്ഷി​ച്ചു​മി​ല്ല. പ​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കും ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ഴു​തി​വ​ച്ച മ​തി​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ​ല​തും കു​മ്മാ​യം പൂ​ശി വൃ​ത്തി​യാ​ക്കി ക​ഴി​ഞ്ഞി​രി​ക്കു​ന്നു മ​ഴ​യും വെ​യി​ലു​മേ​റ്റ് പ​ല മ​തി​ലു​ക​ളും വൃ​ത്തി​കേ​ടാ​യി.

മൂ​ന്നു മു​ന്ന​ണി​ക​ളും മ​ണ്ഡ​ല​ത്തി​ലെ ക​ണ്ണാ​യ​സ്ഥ​ല​ങ്ങ​ളി​ലെ മ​തി​ലു​ക​ളി​ലെ​ല്ലാം ത​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം അ​റി​യി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ പ​തി​പ്പി​ച്ചു ക​ഴി​ഞ്ഞു. ചു​വ​രെ​ഴു​ത്ത് തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം പു​തി​യ എ​ഴു​ത്തു​ക​ൾ​ക്ക് ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. മ​ഴ പൂ​ർ​ണ​മാ​യും മാ​റാ​ത്ത​തു​മൂ​ലം പ​ല തൊ​ഴി​ലാ​ളി​ക​ളും ചു​മ​രെ​ഴു​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ലു​മാ​ണ്. ചു​വ​രു​ക​ൾ ബു​ക്കു ചെ​യ്തെ​ങ്കി​ലും ഒ​രു മു​ന്ന​ണി​ക്കും സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

യു​ഡി​എ​ഫി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു
കോ​ട്ട​യം: യു​ഡി​എ​ഫി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ച​ർ​ച്ച തു​ട​രു​ക​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ചി​ഹ്നം, ചെ​യ​ർ​മാ​ൻ സം​ബ​ന്ധി​ച്ചു​ള്ള കേ​സു​ക​ൾ കോ​ട​തി നീ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്തു. നി​ഷ ജോ​സ് കെ.​മാ​ണി, ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, ഇ.​ജെ.​ആ​ഗ​സ്തി, ഫി​ലി​പ്പ് കു​ഴി​കു​ളം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ജോ​സ് കെ.​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പ​ങ്കെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഡി​സി​സി​യി​ൽ ചേ​ർ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​ർ​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ഇ​ന്ന​ലെ പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​നാ​യി സ്ഥ​ലം എ​ടു​ക്കു​ക​യും ഓ​ഫീ​സ് തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പാ​ലാ​യി​ൽ വാ​ട​ക വീ​ടു​ക​ൾ​ക്ക് പ്രി​യ​മേ​റെ
പാ​ലാ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ലാ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ട​ക വീ​ടു​ക​ൾ​ക്ക് പ്രി​യ​മേ​റി.​സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഒ​രേ ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ എ​ല്ലാ പ്ര​മു​ഖ​രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും, മാ​ധ്യ​മ​ങ്ങ​ളു​ടേ​യും ശ്ര​ദ്ധ പാ​ലാ​യി​ലാ​ണ്. എ​ല്ലാ മു​ന്ന​ണി​ക​ളു​ടേ​യും അ​ഭി​മാ​ന പോ​രാ​ട്ടം ആ​യ​തി​നാ​ൽ നേ​താ​ക്ക​ൾ​ക്കും ശ്ര​ദ്ധ പു​ല​ർ​ത്തി​യേ മ​തി​യാ​വു. മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും,വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​മാ​ണ് വാ​ട​ക വീ​ടു​ക​ൾ തേ​ടി ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​ലാ​വാം കെ​ട്ടി​ട ഉ​ട​മ​ക​ളും ക​രു​തി​ത്ത​ന്നെ​യാ​ണ്.

വീ​ടു​ക​ളു​ടെ തു​ക നി​ശ്ച​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം ന​ട​ന്ന​പ്പോ​ഴാ​ണ് പാ​ലാ ഒ​ന്നു ശ്ര​ദ്ധേ​യ​മാ​യ​ത്. സി​പി​എം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും വാ​ട​ക വീ​ടു​ക​ൾ ബു​ക്കു ചെ​യ്തു ക​ഴി​ഞ്ഞു. കൂ​ടാ​തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും ആ​ളു​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കും. യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഫ്ളാ​റ്റു​ക​ളും വി​ല്ല​ക​ളും ഒ​ക്കെ ബു​ക്കു ചെ​യ്തു ക​ഴി​ഞ്ഞു. പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളും ലോ​ഡ്ജു​ക​ളും ബു​ക്കു ചെ​യ്തി​ട്ടു​ണ്ട്. മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ടൗ​ണി​ലേ​യും അ​രു​ണാ​പു​ര​ത്തേ​യും റ​സ്റ്റ് ഹൗ​സു​ക​ളാ​ണ് താ​മ​സി​ക്കാം.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ന്നു വൈ​കു​ന്നേ​ര​മ​റി​യാം
കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി​യു​ടെ സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. സീ​റ്റ് എ​ൻ​സി​പി​ക്കു ത​ന്നെ​യാ​ണെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മാ​ണി സി. ​കാ​പ്പ​നെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന നേ​തൃ​ത്വ​വും ഇ​ന്ന​ലെ​യും ആ​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ൻ​സി​പി ജി​ല്ലാ നേ​തൃ​ത്വ​വും മാ​ണി സി. ​കാ​പ്പ​ന്‍റെ പേ​ര് സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സി​പി​എം ജി​ല്ലാ ക​മ്മി്റ്റി​യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്ന്് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി. ഇ​ട​തു​മു​ന്ന​ണി ഇ​ല​ക്്്ഷ​ൻ ഓ​ഫീ​സ് സി​പി​എം പാ​ലാ ഓ​ഫീ​സി​ൽ ത​ന്നെ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts