ചാ​രി​റ്റി​യു​ടെ മ​റ​വി​ല്‍ സ്ത്രീ​ പീ​ഡ​നം:  അ​ന്വേ​ഷ​ണം സ്ഥാ​പ​ന​ത്തി​ന് പു​റ​ത്തേ​ക്കും;  രാ​ത്രി​യി​ല്‍ അ​ന്തേ​വാ​സി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​പോ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍; സ്ഥാപന ഉടമ പോലീസ് പിടിയിൽ

തി​രു​വ​മ്പാ​ടി: മാ​ന​സി​കരോ​ഗി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന പു​ല്ലൂ​രാം​പാ​റ​യി​ലെ “ആ​കാ​ശ പ​റ​വ​ക​ള്‍ ജോ​ര്‍​ദാ​ന്‍ ഭ​വ​ന്‍’ സ്ഥാ​പ​ന ഉ​ട​മ​യ്‌​ക്കെ​തി​രേ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. ഇ​യാ​ള്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ അ​ന്തേ​വാ​സി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​നാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഡാ​നി​യേ​ല്‍ എ​ന്ന ത​ങ്ക​ച്ച​നെ (74) യാ​ണ് ഇ​ന്ന​ലെ തി​രു​വ​മ്പാ​ടി​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ത​ങ്ക​ച്ച​ന്‍ അ​ന്തേ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ രാ​ത്രി​യി​ല്‍ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​താ​യി പോ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​പ​രി​ചി​ത​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​താ​യും അ​യ​ൽ​വാ​സി​ക​ൾ മൊ​ഴി​ന​ൽ​കി.മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന്‍റെ പേ​രി​ല്‍ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ല്‍ മ​രു​ന്ന് അ​ന്തേ​വാ​സി​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

ത​ങ്ക​ച്ച​ന് പി​ന്നി​ല്‍ മാ​ഫി​യ​സം​ഘ​മു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​അ​ന്വേ​ഷ​ണം സ്ഥാ​പ​ന​ത്തി​ന് പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കും. തി​രു​വ​മ്പാ​ടി എ​സ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സ്ത്രീ ​പീ​ഡ​ന പ​രാ​തി പ്ര​കാ​ര​മാ​ണ് നി​ല​വി​ല്‍ ത​ങ്ക​ച്ച​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.​ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ് ജ​ഡ്ജി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​യി​രു​ന്നു റെ​യ്ഡ്.

ജ​ഡ്ജി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പോ​ലീ​സും സാ​മൂ​ഹ്യക്ഷേ​മ വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഗ​തി മ​ന്ദി​ര​ത്തി​ന് വേ​ണ്ടി​യി​രു​ന്ന ലൈ​സ​ന്‍​സോ, അ​ടി​സ്ഥാ​ന സൗ​ക​ര്യമോ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥാ​പ​ന ഉ​ട​മ ക​ണ്ണൂ​ര്‍ ഇ​രു​ട്ടി സ്വ​ദേ​ശി​യെ​യും സ​ഹാ​യി​യേ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്തേ​വാ​സി​ക​ളാ​യ 42 സ​ത്രീ​ക​ളെ​യും സാ​മൂ​ഹ്യനീ​തി വ​കു​പ്പി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു.​അ​തി​നി​ടെ സ്ഥാ​പ​ന​ത്തി​നെ​തി​രെ മു​ന്‍​പും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്ന​താ​യി പ​രാ​തി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് ഒ​രു അ​ന്തേ​വാ​സി മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. യാ​തൊ​രു വി​ധ അ​ന്വേ​ഷ​ണ​വും ഇ​ല്ലാ​തെ എ​ല്ലാം ഒ​തു​ക്കി​തീ​ർ​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ വ്യ​ക്തി യാ​തൊ​രു വി​ധ ലൈ​സ​ന്‍​സും ഇ​ല്ലാ​തെ മ​താ​ധി​കാ​രി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​യി പാ​വ​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ക്ക​വാ​നെ​ന്ന പേ​രി​ൽ സ്ഥാ​പ​നം തു​ട​ങ്ങു​ക​യാ​യി​രു​ന്ന​വെ​ന്നാ​ണ് പ​രാ​തി.

ചെ​റി​യ സ​ഹാ​യ​ങ്ങ​ള്‍​കൈ​പ്പ​റ്റി പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന സ്ഥാ​പ​നം ഇ​പ്പോ​ള്‍ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം നി​ര​വ​ധി​യാ​യ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളാ​ണ് യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ സ്ഥാ​പ​ന​ത്തി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു. സ​മീ​പ​ത്തെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ ഇ​വി​ടേ​ക്ക് സ​ഹാ​യ​ങ്ങ​ള്‍ എ​ത്താ​റു​ണ്ട്. സ്ഥാ​പ​ന​ത്തി​ലെ പ​ശു​ക്ക​ളെ​യും കോ​ഴി​ക​ളെ​യും നോ​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ളാ​ണ്.

Related posts