തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതി മറിച്ചു വിധിച്ചാൽ അത് നടപ്പാക്കുമന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം ഉയർത്തി സർക്കാരിനെതിരെ വ്യാപകമായി നടത്തിയ പ്രചരണങ്ങളെ പ്രതിരോധിക്കാനായില്ലെന്നു മാത്രമാണ് ഇടതുപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിലെ കോടതി വിധിക്കെതിരെ നിയമനിർമാണം നടത്തുമെന്ന് പറഞ്ഞവർ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.