സ്വന്തം ലേഖകൻ
തൃശൂർ: കലാകാരന്മാർ ഒരു രാഷ്ട്രീയ പാർട്ടിയുടേയും വക്താക്കളാകരുതെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാള കലാകാരന്മാരുടെ സംഘടനയായ ’നന്മയുടെ സംസ്ഥാന സമ്മേളനം റീജണൽ തിയേറ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകരന്മാർ സ്വതന്ത്രരായിരിക്കണം. പല കലാകാര·ാർക്കും പല അഭിപ്രായങ്ങളുണ്ടാകാം. അതു രാഷ്ട്രീയവത്കരിക്കരുത്. അദ്ദേഹം നിർദേശിച്ചു. മേയർ അജിത വിജയൻ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപാട്ട്, കേരള സംഗീത നാടക അക്കാദമി പ്രസിഡന്റ് കെപിഎസി ലളിത, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടൻമാരാർ, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. പി.വി. കൃഷ്ണൻനായർ, വിദ്യാധരൻ മാസ്റ്റർ, റഫീക്ക് അഹമ്മദ്, പ്രിയനന്ദൻ, ജയരാജ് വാര്യർ, രവി കേച്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു.
നാളെ രാവിലെ പത്തിനു കലാകാര സംഗമം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് കെ. രാജൻ മുഖ്യാതിഥിയാകും.