ആ​ശ്വാ​സ​കി​ര​ണം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം; കു​ടി​ശി​ക 79.39 കോ​ടി​യി​ലെ​ത്തി ; സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന മാ​ന​സി​ക, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രോ​ട്

സി​ജോ പൈ​നാ​ട​ത്ത്
കൊ​ച്ചി: ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ​യും മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ കി​ട​പ്പി​ലാ​കു​ന്ന​വ​രെ​യും പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സ​കി​ര​ണം പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം. 2018 ഓ​ഗ​സ്റ്റു മു​ത​ൽ മു​ട​ങ്ങി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ കു​ടി​ശി​ക 79.39 കോ​ടി രൂ​പ​യി​ലെ​ത്തി.

കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ (കെ​എ​സ്എ​സ്എം) ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു പ്ര​തി​മാ​സം 600 രൂ​പ​യാ​ണു ല​ഭി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ 120301 പേ​രാ​ണു പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​തെ​ന്നു സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നി​ൽ നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ഴു​വ​ൻ സ​മ​യം ശ്ര​ദ്ധ​വേ​ണ്ട രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ എ​ന്ന നി​ല​യി​ൽ ഇ​വ​ർ​ക്കു ല​ഭി​ച്ചി​രു​ന്ന ധ​ന​സ​ഹാ​യം വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

നൂ​റു ശ​ത​മാ​നം അ​ന്ധ​ത​യു​ള്ള​വ​ർ, ബു​ദ്ധി​മാ​ന്ദ്യം, ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നീ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, പ്രാ​യാ​ധി​ക്യ​ത്തി​ലും കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ളാ​ലും പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ എ​ന്നീ അ​വ​സ്ഥ​ക​ളി​ലു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കും പ​ദ്ധ​തി​യി​ലെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ന​ഗ​ര​ങ്ങ​ളി​ൽ 23375 രൂ​പ​യും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 20000 രൂ​പ​യും വ​രെ​യു​ള്ള​വ​രെ​യാ​ണു പ​രി​ഗ​ണി​ക്കു​ക.

മാ​ന​സി​ക രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​രു​മാ​ന​പ​രി​ധി ബാ​ധ​ക​മ​ല്ല. സ​ർ​ക്കാ​രി​ന്‍റെ മ​റ്റു ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​കി​ര​ണ​ത്തി​ന്‍റെ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന തു​ക​ക​ളും സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന പ്ലാ​ൻ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണു സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ ആ​ശ്വാ​സ​കി​ര​ണം പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന തു​ക​യു​ടെ അ​നു​പാ​ത​ത്തേ​ക്കാ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണു കു​ടി​ശി​ക വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, മ​റ്റു ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ലി​യ കു​ടി​ശി​ക​യി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ, ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന മ​നു​ഷ്യ​ത്വ​പ​ര​മ​ല്ലെ​ന്നു വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജു വാ​ഴ​ക്കാ​ല ചൂ​ണ്ടി​ക്കാ​ട്ടി. 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ആ​ശ്വ​സ​കി​ര​ണം പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​പ്പോ​ൾ 17349 പേ​രു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

Related posts