കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന കേരള പോലിസ് ടീമിന്റെ ഒൗദ്യോഗിക തീം സോംഗ് പുറത്തിറക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എസിപി കെ. ലാൽജി ഓളപ്പരപ്പിലെ ഒളിംപിക്സ് എന്നു പേരിട്ടിരിക്കുന്ന സംഗീത ആൽബം പ്രകാശനം ചെയ്തു.
ഐ പിഎൽ, ഒളിന്പിക്സ് ഡേ, സ്വച്ഛ് ഭാരത് തുടങ്ങി നിരവധി പ്രമുഖ പരിപാടികൾക്ക് പിന്തുണ നൽകി ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ശരത് മോഹനാണ് തീം സോംഗിൻറെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നെഹ്റു ട്രോഫിയിൽ തുഴ എറിയുന്ന പോലീസിലെ പുരുഷ വനിതാ ടീമുകൾക്ക് ഗാനം പ്രചോനമായിരിക്കുമെന്ന് എസിപി ലാൽജി പറഞ്ഞു.
ഷീ മീഡിയാസിനു വേണ്ടി കെ.എസ്. സുജയാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സുധീഷ് കുമാറാണ് ഗായകൻ. എം.എച്ച്. ധനുഷ് ഓർക്കസ്ട്രേഷനും ജോസഫ് സെബാസ്റ്റ്യൻ കാമറയും റെനി എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. കാരിച്ചാൽ ചുണ്ടൻ വള്ളത്തിലാണ് കേരള പോലീസിനെ പ്രതിനിധികരിച്ച് ടീം നെഹ്റു ട്രോഫിയിൽ ഇറങ്ങുന്നത്.