ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ സാമ്പത്തിക നില മോദി ഭരണത്തിൻ കീഴിൽ പാടെ തകർന്നെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഇന്ത്യയിലെ തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്നു വിമർശിച്ച പ്രിയങ്ക രൂപയുട മൂല്യം ദിനംപ്രതി ഇടിയുകയാണെന്നും ചൂണ്ടിക്കാട്ടി.
നേരത്തെയും പ്രിയങ്ക കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. കമ്പനികളുടെ പ്രവർത്തനങ്ങൾ താറുമാറായെന്നും നിരവധിപ്പേർക്ക് തൊഴിൽ നഷ്ടപ്പെടുകയാണന്നും കുറ്റപ്പെടുത്തിയ അവർ ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്നും ചോദിച്ചിരുന്നു.
നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം തന്നെ രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നെന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു.