കോട്ടയം മെഡിക്കൽ കോളജിലെ  48-ാ മ​ത് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യം;  ആ​തി​ര​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മെന്ന് ഡോക്ടർമാർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ 48-ാ മ​ത് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യും വി​ജ​യ​ത്തി​ലേ​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി 12നാ​ണ് തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ ആ​തി​ര(21)യ്ക്ക് ​വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ പൂ​ർ​ത്തീക​രി​ച്ച​ത്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ജ്യോ​തി​ഷി​ന്‍റെ ഒ​രു വൃ​ക്ക​യാ​ണ് ആ​തി​ര​യു​ടെ ശ​രീ​ര​ത്തി​ൽ വ​ച്ചുപി​ടി​പ്പി​ച്ച​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ആ​തി​ര. ഇ​ട​യ്ക്കി​ടെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​യി​രുന്നു. എ ​പോ​സിറ്റീ​വ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വൃ​ക്ക ലഭി​ക്കു​വാ​ൻ അ​വ​സ​രമു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​തി​ര​യെ വി​ളി​ച്ചു വ​രു​ത്തി ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​തി​ര​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related posts