തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ വിമർശിച്ചതിന്റെ പേരിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സർക്കാർ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുല്ലപ്പള്ളിക്കെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് നേരിടുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന പ്രസ്താവനയിലാണ് മുല്ലപ്പള്ളിക്കെതിരേ നിയമ നടപടിയെടുക്കാൻ സർക്കാർ അനുമതി നൽകിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്.