ഒ​രു കോ​ടി ക​ട​ന്ന് ദു​ൽ​ഖ​ർ


ദു​ൽ​ഖ​ർ സ​ൽ​മാ​നും സോ​നം ക​പൂ​റും ഒ​ന്നി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ദി ​സോ​യ ഫാ​ക്ട​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു കോ​ടി​യി​ലേ​റെ പേ​രാ​ണ് ഇ​തി​നോട​കം ട്രെ​യി​ല​ർ യു ​ട്യൂ​ബി​ൽ ക​ണ്ണോ​ടി​ച്ച​ത്. ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്‌​റ്റനാ​യി ദു​ൽ​ഖ​ർ എ​ത്തു​മ്പോ​ൾ 1983-ൽ ​ഇ​ന്ത്യ ലോ​ക​ക​പ്പ് നേ​ടി​യ ദി​വ​സം ജ​നി​ച്ച സോ​യ സൊ​ളാ​ങ്കി​യെ സോ​ന​വും അ​വ​ത​രി​പ്പി​ക്കു​ന്നു.

ദു​ൽ​ഖ​റും സോ​ന​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും, സോ​നം അ​വ​ത​രി​പ്പി​ക്കു​ന്ന സോ​യ സൊ​ളാ​ങ്കി ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഭാ​ഗ്യ​താ​ര​മാ​യി മാ​റു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം

സി​ക്‌​സ് പാ​ക്ക് ഗെ​റ്റ​പ്പി​ലാ​ണ് ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. 2008-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​നു​ജ ചൗ​ഹാന്‍റെ ദി ​സോ​യ ഫാ​ക്ട​ർ എ​ന്ന പേ​രി​ലു​ള്ള നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദ്യു​മ്ന​ൻ സിം​ഗ് ആ​ണ് തി​ര​ക്ക​ഥ. സെ​പ്‌​റ്റം​ബ​ർ 20ന് ​ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts