ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നിൽ എല്ലാം ശരിയാകുന്നില്ല;  പി.കെ രാഗേഷിനെതിരായ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​കേ​ഷി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. 55 അം​ഗ കൗ​ൺ​സി​ലി​ൽ പ്ര​മേ​യം പാ​സാ​ക്കാ​ൻ 28 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ന്‍റെ ആ​കെ​യു​ള്ള 26 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത്. യു​ഡി​എ​ഫ് ഒ​ന്ന​ട​ങ്കം ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പം ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.നേ​ര​ത്തെ, എ​ൽ​ഡി​എ​ഫ് മേ​യ​ർ​ക്കെ​തി​രാ​യ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​കേ​ഷ് കൂ​റു​മാ​റി പി​ന്തു​ണ​ച്ച​തോ​ടെ വി​ജ​യി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്. സു​മാ ബാ​ല​കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥി. ഡെ​പ്യൂ​ട്ടി മേ​യ​ര്‍​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ള സാ​ധ്യ​ത മ​ങ്ങു​ക​യും ചെ​യ്തു.

Related posts