തൃശൂർ: ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാട്സാപ്പ് സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് തുഷാറിനെതിരെ കേസ് നൽകിയ തൃശൂർ സ്വദേശി നാസിൽ. തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളുംവച്ച് ഒരാളിൽനിന്ന് വാങ്ങിയ കാശ് തിരികെ കൊടുക്കാൻ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോൾ തനിക്കെതിരായി പ്രചരിക്കുന്നതെന്ന് നാസിൽ അബ്ദുള്ള പറഞ്ഞു.
സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയെന്നും നാസിൽ സമ്മതിച്ചു. തുഷാറിനെതിരെയുള്ള രേഖകൾ മറ്റൊരാളുടെ കയ്യിലായിരുന്നു. അത് പണം നൽകി തിരിച്ചെടുക്കുന്ന കാര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും എന്നാൽ സംഭാഷണം പൂർണമല്ലെന്നും നാസിൽ പ്രതികരിച്ചു.