തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പു കേസില പ്രതിയായ പോലീസുകാരൻ ഗോകുൽ കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഗോകുൽ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഇയാളുടെ മുൻ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കേസിൽ എഫ്ഐആറിലെ അഞ്ചാം പ്രതിയാണ് ഗോകുൽ. ഇയാളെ ഈ മാസം 16 വരെ റിമാൻഡ് ചെയ്തു. ഗോകുലിനെ ഇന്ന് തന്നെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹർജിന നൽകും.
പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസുകാരനായ ഗോകുല്‍ കല്ലറ സ്വദേശിയാണ്. കേസിലെ പ്രതികളിലൊരാളായ പ്രണവിന് സന്ദേശങ്ങള്‍ അയച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷ നടക്കുന്നതിനിടെ തുടര്‍ച്ചയായി സന്ദേശം അയച്ചു. പ്രണവിന്റെ സുഹൃത്തായ ഗോകുല്‍ 2017ലാണ് ജോലിയില്‍ പ്രവേശിച്ചത്.