പത്തനംതിട്ട: മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജു. സിവില്‍ സപ്ലൈസ് കോർപറേഷന്റെ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഓണക്കാലത്ത് മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജില്ലയിലുടനീളം ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. താലൂക്ക്തലത്തിലും ഓണം ഫെയറുകള്‍ ആരംഭിക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ചുവടുവയ്പ്പാണിത്. ഓണക്കാലത്ത് സാധനങ്ങളുടെ വില വര്‍ധിക്കുന്നത് തടയുകയും ഗുണമേന്മയുള്ളവ ന്യായവിലയില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ന്യായവിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന സപ്ലൈകോ ഓണം ഫെയറുകള്ക്കാവുമെന്ന് മന്ത്രി പറഞ്ഞു.പത്തു വരെയാണ് ഓണം ജില്ലാ ഫെയര്‍ നടക്കുക. പല വ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്കായ എന്നിവയ്ക്കു പുറമെ ഇത്തവണ ഗൃഹോപകരണ മേളയും ഓണം ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഓണം ഫെയറിലെ ആദ്യ വില്പന നിര്‍വഹിച്ചു.
സപ്ലൈകോ ഓണം ഫെയര്‍ വിലവിവരം
ഇനം, സബ്സിഡി വില, പൊതുവിലബ്രായ്ക്കറ്റിൽ:
ചെറുപയര്‍ – 69 (84). ഉഴുന്ന് – 60, (70). ചെറുപയര്‍ പരിപ്പ് – …..,( 98). കടല -42, (63). വന്‍പയര്‍ -45, (80). തുവര പരിപ്പ് – 62, (88). തുവര (ഫട്ക) -……., (104).
പീസ് പരിപ്പ് -……,(74). വറ്റല്‍ മുളക് -75, (148). മല്ലി -82, ( 96). ജീരകം -…….., (222). കടുക് -…….,(56). ഉലുവ -…….., (66). പഞ്ചസാര -22, (38). ജയ അരി -25, (34). മാവേലി മട്ട അരി -24, (35).
മാവേലി പച്ചരി -23, (29). ശബരി തേയില ലൂസ് -…….., (176). പിരിയന്‍ മുളക് -…….,(165). ഗ്രീന്‍പീസ് -……., (90). വെള്ളക്കടല -……,( 70). മട്ട സോര്‍ട്ടെക്സ് (വടിയരി) ……., (40).
ശബരി ഉത്പന്നങ്ങള്ഇനം, വില എന്ന ക്രമത്തില്‍:
വെളിച്ചെണ്ണ(അരലിറ്റര്‍, സബ്സിഡി) -46. വെളിച്ചെണ്ണ (ഒരു ലിറ്റര്‍) – 196. വെളിച്ചെണ്ണ (അരലിറ്റര്‍)- 98. ഹോട്ടല്‍ ബ്ലെന്‍ഡ് (1 കിലോ) – 191. ഹോട്ടല്‍ ബ്ലെന്‍ഡ് (അരകിലോ)- 97. ഗോള്‍ഡ്(500 ഗ്രാം) തേയില-106. ഗോള്‍ഡ് (250 ഗ്രാം) തേയില -55. ഗോള്‍ഡ് (100 ഗ്രാം) തേയില -24. എസ്എഫ്ഡി (500 ഗ്രാം) തേയില -104. എസ്എഫ്ഡി (250 ഗ്രാം) തേയില -53. എസ്എഫ്ഡി (100 ഗ്രാം) തേയില -23.പൊടിയുപ്പ് -9.50. കല്ലുപ്പ് -8. മുളക് പൊടി(100 ഗ്രാം)-18.50. മല്ലിപ്പൊടി(100 ഗ്രാം)-16.20. മഞ്ഞള്‍പ്പൊടി(100 ഗ്രാം) -18.50. ശബരി കോഫി(100 ഗ്രാം) – 25. ശബരി കോഫി(200 ഗ്രാം)-50. ശബരി ഏലക്ക(10 ഗ്രാം)-24. ശബരി ഏലക്ക(20 ഗ്രാം)-44. ശബരി പുളി(250 ഗ്രാം)-48. ശബരി പുളി(500 ഗ്രാം)-96.
ശബരി കായം(കട്ട, 100 ഗ്രാം)-83. ശബരി കായം(കട്ട, 50 ഗ്രാം)-45. ശബരി കായം(പൊടി, 100 ഗ്രാം)-83. ശബരി കായം(പൊടി, 50 ഗ്രാം)-45. ശബരി ബ്രൈറ്റ് വാഷിംഗ് സോപ്പ്-22. ശബരി സാമ്പാര്‍ പൊടി(100 ഗ്രാം)-24.