‘ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​നി വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും’; നി​യ​മ​പാ​ല​ക​ര്‍ നി​യ​മം തെ​റ്റി​ച്ചാ​ല്‍”ഡ​ബി​ള്‍ ഫൈ​ൻ ‘

കോ​ഴി​ക്കോ​ട് : നി​യ​മ​പാ​ല​ക​ര്‍ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ചാ​ല്‍ ഇ​ര​ട്ടി പി​ഴ. പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ക​ന​ത്ത പി​ഴ​യു​മാ​യി പു​തി​യ മോ​ട്ടോ​ര്‍​വാ​ഹ​ന ഭേ​ദ​മ​തി നി​യ​മം ‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പോ​ലീ​സി​ന്‍റെ അ​റി​യി​പ്പി​ലാ​ണ് നി​യ​മ​പാ​ല​ക​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​ര​ട്ടി പി​ഴ ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

‘ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​നി വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും’ എ​ന്ന പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ ക​മ​ന്‍റിലാ​ണ് ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ വ​ണ്ടി​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും ഐ​എ​എ​സു​കാ​ര​നു​മാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെക്കുറി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​ന്നും മ​റു​പ​ടി പ​റ​യാ​തി​രു​ന്ന പോ​ലീ​സ് മ​റ്റൊ​രു ചോ​ദ്യ​ത്തി​നാ​ണ് നി​യ​മ​പാ​ല​ക​രു​ടെ നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ​ര​ട്ടി​പി​ഴ ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് അ​റി​യി​ച്ച​ത്.

പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ഫേ​സ്ബു​ക്കി​ല്‍ നി​റ​യു​ന്ന​ത്. ഇ​ന്‍​ഷ്വറ​ന്‍​സ് പു​തു​ക്കി​യി​ല്ലെ​ങ്കി​ല്‍ വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ടെ​ന്നും ഒ​രു ക​മ​ന്‍റി​ന് മ​റു​പ​ടി​യാ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും വാ​ഹ​നം നി​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ 500 രൂ​പ മു​ത​ല്‍ 2000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കും. ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന പി​ഴ ഈ​ടാ​ക്കാ​നും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍​ക്ക് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് ജ​യി​ല്‍ ശി​ക്ഷ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭേ​ദ​ഗ​തി​ക​ളോ​ടെ​യാ​ണ് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്.

Related posts