കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം നൽകരുതെന്ന് ആദ്യം പറഞ്ഞതു താനാണെന്നു കോണ്ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരൻ. ആദ്യ പ്രളയകാലത്തു സഹായമായി ലഭിച്ച തുക അടിച്ചുമാറ്റിയതുകൊണ്ടാണു രണ്ടാം പ്രളയകാലത്തു സഹായം കുറഞ്ഞതെന്നും മുരളി പറഞ്ഞു.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേയും മുരളി രൂക്ഷ വിമർശനമുയർത്തി. മാനമില്ലാത്ത ബെഹ്റയാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടത്തിനു കേസ് കൊടുത്തതെന്നും ഈ മഡ്ഗുണനെ പിണറായിക്ക് എവിടെനിന്നാണു ഡിജിപിയായി കിട്ടിയതെന്നും മുരളീധരൻ ചോദിച്ചു. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ചു നിൽക്കുന്നവനാണു ബെഹ്റയെന്നും മുരളി കുറ്റപ്പെടുത്തി.