കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ യോഗത്തിൽ കൈയാങ്കളി. വാക്കേറ്റത്തിലും കൈയേറ്റത്തിലും കൗണ്‍സിലർക്കു പരിക്കേറ്റു. പ്രതിപക്ഷ കൗണ്‍സിലറായ സി. അബ്ദുറഹ്മാനാണു പരിക്കേറ്റത്. കണ്ണിനു പരിക്കേറ്റ അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട തകർക്കമാണു കൈയാങ്കളിയിൽ കലാശിച്ചത്. ഇതോടെ കൗണ്‍സിൽ യോഗം മണിക്കൂറുകളോളം തടസപ്പെട്ടു. ഒടുവിൽ മുതിർന്ന കൗണ്സിലർമാരെത്തിയാണു പ്രശ്നത്തിന് അയവു വരുത്തിയത്.