കൊച്ചി മേ​യ​ര്‍​ക്കെ​തി​രെ എൽഡിഎഫിന്‍റെ  അ​വി​ശ്വാ​സം; നി​ര്‍​ണാ​യ​ക യോ​ഗം നാ​ളെ

കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​നെ​തി​രെ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ നോ​ട്ടീ​സി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പ് 12നു ​ന​ട​ക്കാ​നി​രി​ക്കെ യു​ഡി​എ​ഫി​ന്‍റെ നി​ര്‍​ണാ​യ​ക പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം നാ​ളെ ചേ​രും. അ​വി​ശ്വാ​സ​ത്തി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ര്‍​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം. എ​ങ്കി​ലും അ​ധി​കാ​ര​മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം.

74 അം​ഗ​ങ്ങ​ളു​ള്ള കൗ​ണ്‍​സി​ലി​ല്‍ നാ​ല് അം​ഗ​ങ്ങ​ളു​ടെ വ്യ​ത്യാ​സം മാ​ത്ര​മേ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ളു. ര​ണ്ട് അം​ഗ​ങ്ങ​ള്‍ ബി​ജെ​പി​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. യു​ഡി​എ​ഫി​ല്‍ നി​ന്നു​ള്ള മൂ​ന്നു പേ​രെ​യെ​ങ്കി​ലും വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു​വി​ട്ടു നി​ര്‍​ത്തി​ക്കാ​നാ​യാ​ല്‍ ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​നാ​കും. ര​ണ്ടു ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ മ​ന​സ് മേ​യ​ര്‍​ക്ക് എ​തി​രാ​യ​തി​നാ​ല്‍ അ​തി​ന്‍റെ ആ​നു​കൂ​ല്യ​വും എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​ധി​കാ​ര​മാ​റ്റം വൈ​കു​ന്ന​തി​ല്‍ അ​സം​തൃ​പ്ത​രാ​യ അ​ഞ്ചോ​ളം ഐ ​ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു​നി​ന്നേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് എ​ല്‍​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്. 12ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ല്‍ അം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു നി​ര്‍​ത്താ​ന്‍ നാ​ളെ യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റി യോ​ഗം ചേ​രു​മ്പോ​ള്‍ മേ​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ല​വി​ലെ സ​മി​തി​യു​ടെ രാ​ജി ഐ​ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ടും. ഇ​തി​നോ​ടു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ സ​മീ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക​യു​ള്ളെ​ന്ന് വി​മ​ത​ര്‍ പ​റ​ഞ്ഞു.

വി​പ്പ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ഇ​വ​ര്‍ കാ​ര്യ​മാ​ക്കു​ന്നി​ല്ല. ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു ക​ഴി​ഞ്ഞ​ത​വ​ണ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത ര​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് ഇ​വ​ര്‍ ആ​യു​ധ​മാ​ക്കു​ക​യാ​ണ്. അ​ന്ന് ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്നി​ട്ട് ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ അ​തി​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

നേ​തൃ​ത്വ​ത്തി​നി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ഒ​ത്തൊ​രു​മ​യി​ല്ലാ​യ്മ​യു​മാ​ണ് ധ​ന​കാ​ര്യ ക​മ്മി​റ്റി​യി​ലെ വോ​ട്ടെ​ടു​പ്പി​ല്‍ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ക്ഷേ​പം. അ​ത് ആ​വ​ര്‍​ത്തി​ക്ക​പ്പെ​ട്ടാ​ല്‍ യു​ഡി​എ​ഫി​ന് ഭ​ര​ണം​വ​രെ ന​ഷ്ട​മാ​കും. അ​തൊ​ഴി​വാ​ക്കാ​ന്‍ മേ​യ​റും യു​ഡി​എ​ഫി​ന്‍റെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും രാ​ജി​വ​ച്ച് മു​ന്‍​ധാ​ര​ണ​പ്ര​കാ​രം അ​ധി​കാ​രം കൈ​മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഗ്രൂ​പ്പ് ത​ര്‍​ക്ക​ങ്ങ​ള്‍ രൂ​ക്ഷ​മാ​യി​ട്ടും കെ​പി​സി​സി​യോ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല.

Related posts