വിനായക ചതുര്‍ഥി ആഘോഷിച്ച് സണ്ണിയുടെ സുന്ദര കുടുംബം ! ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു…

വിനായക ചതുര്‍ഥി ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബവും. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മുന്ന് കുട്ടികളും ഒരുമിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. പെട്ടെന്നു തന്നെ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. സണ്ണിയുടെ കുടുംബം വിനായക ചതുര്‍ഥി ആഘോഷിക്കുന്നതിന്റെ വീഡിയോയും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്.


ചെറിയ ഗണേശ വിഗ്രഹം വിട്ടിലേക്ക് കൊണ്ടു വരുന്ന മകള്‍ നിഷയെ വീഡിയോയില്‍ കാണാം. പരമ്പരാഗത വേഷമണിഞ്ഞാണ് സണ്ണിയും ഡാനിയലും മകളായ നിഷയും ഇരട്ടക്കുട്ടികളായ ആഷര്‍,നോഹ് എന്നിവരും വിനായക ചതുര്‍ഥി ആഘോഷിച്ചത്. വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts