ചാലക്കുടി: ജനവാസമേഖലയിൽ ജനങ്ങളുടെ സ്വൈര്യജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസമുണ്ടാക്കുന്ന മദ്യശാല മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബെന്നി ബെഹന്നാൻ എംപി ആവശ്യപ്പെട്ടു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് മാത്രമല്ല പട്ടണത്തിൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടാക്കുന്ന മദ്യശാല ഇവിടെനിന്നും മാറ്റുന്നതിനു സർക്കാർ ബിവറേജ് കോർപ്പറേഷൻ അധികാരികളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
മദ്യശാലക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്, നഗരസഭ പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ, എം.എം. അനിൽകുമാർ, ബിജു കാവുങ്കൽ, ബിജു ചിറയത്ത്, ഷൈന ജോർജ്, ജോണി പുല്ലൻ, റിജു കോച്ചേക്കാടൻ, പ്രീതി ബാബു, കെ.കെ. രാജ്കുമാർ, ബിജു പുത്തിരിക്കൽ, ജോസ് പുല്ലൻ എന്നിവർ പ്രസംഗിച്ചു.