മുംബൈ: മിഥാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞു. 2021-ലെ ഏകദിന ലോകകപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കുട്ടിക്രിക്കറ്റിനോട് വിടപറയുന്നതെന്ന് മിഥാലി വ്യക്തമാക്കി.
2006 മുതൽ താൻ ട്വന്റി-20 ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നാൽ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുക എന്ന തന്റെ സ്വപ്നത്തിനായി പ്രയത്നിക്കേണ്ടതുണ്ട്. ഇതിനായി പൂർണ ശ്രദ്ധ നൽകുകയാണെന്നും അതിനാൽ ട്വന്റി-20 മതിയാക്കിയെന്നും മിഥാലി വാർത്താക്കുറിപ്പിൽ അറിയിച്ചു.
32 ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച മിഥാലി 2012, 2014, 2016 ലോകകപ്പുകളിലും ക്യാപ്റ്റനായിരുന്നു. 36 വയസുകാരിയായ താരം 37.5 ശരാശരയിൽ 2,364 റണ്‍സ് സ്കോർ ചെയ്തിട്ടുണ്ട്. 97 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം.