ബംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത് തന്നെ സന്തോഷിപ്പിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ശിവകുമാർ എത്രയും വേഗം പുറത്തുവരാൻ താൻ പ്രാർഥിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളിപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ജീവിതത്തിൽ ആരെയും വെറുത്തിട്ടില്ല. ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാർ പുറത്തിറങ്ങിയ വാർത്ത കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.