ന്യൂയോർക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് യുഎസ് ഓപ്പൺ സെമിയിൽ കടന്നു. ചൈനയുടെ വാംഗ് ക്വിയാംഗിനെ നിലം തൊടാൻ അനുവദിക്കാതെ കശക്കിയെറിഞ്ഞാണ് അമേരിക്കൻ താരം സെമിയിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു വിജയം. സ്കോർ: 6-1, 6-0.
എതിരാളിയെ കശാപ്പ് ചെയ്ത സെറീന മത്സരം 44 മിനിറ്റിനുള്ളിൽ തീർത്തു. മുപ്പത്തിയേഴുകാരിയായ സെറീന 25 വിന്നറുകളാണ് മത്സരത്തിൽ പായിച്ചത്. സെമിയിൽ അഞ്ചാം സീഡ് എലിന സ്വിറ്റോളിനയാണ് സെറീനയുടെ എതിരാളി.
24 ാം ഗ്രാൻഡ് സ്ലാമെന്ന റിക്കാർഡിലേക്കാണ് സെറീനയുടെ കുതിപ്പ്. ആറ് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായിട്ടുള്ള സെറീന 2017 സെപ്റ്റംബറിൽ മകൾ ഒളിമ്പിയക്ക് ജന്മം നൽകിയ ശേഷം കളത്തിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് ഇതുവരെ ഒരു ഗ്രാൻഡ് സ്ലാം കിരീടം നേടാനായിട്ടില്ല.