റെനീഷ് മാത്യു
കണ്ണൂർ: പാചകവാതകത്തിന് വില കുറച്ചപ്പോൾ ഉപയോക്താക്കൾക്ക് കിട്ടിയത് ഇരുട്ടടി. ഇക്കഴിഞ്ഞ ജൂണിൽ 756 രൂപ നൽകി വാങ്ങിയിരുന്ന ഒരു ഗാർഹിക സിലിണ്ടറിന് 247.27 രൂപ സബ്സിഡി കിട്ടിയിരുന്നു. എന്നാൽ ഓഗസ്റ്റിൽ 592.50 രൂപയായി സിലിണ്ടറിന്റെ വില കുറച്ചപ്പോൾ സബ്സിഡി 54.52 രൂപയായി കുറഞ്ഞു.
ജൂണിൽ സബ്സിഡി കിഴിച്ച് 508.73 രൂപയാണ് ഉപയോക്താവ് ഒരു ഗാർഹിക സിലിണ്ടറിന് നൽകിയിരുന്നതെങ്കിൽ ഓഗസ്റ്റ് മുതൽ 537.98 രൂപയാണു നൽകേണ്ടത്. വിലക്കുറവ് വരുത്തിയപ്പോൾ 29.25 രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്. സബ്സിഡി വെട്ടിക്കുറച്ചാണ് സർക്കാർ ഈ തുക തട്ടിയെടുക്കുന്നത്.
ഓഗസ്റ്റിലെ സബ്സിഡി തുക അക്കൗണ്ടിലെത്തിയപ്പോഴാണ് വിലക്കുറവ് ഇരുട്ടടിയായതായി ഉപയോക്താക്കൾ അറിഞ്ഞത്.