നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് അമേരിക്കൻ ഡോളർ, ഓസ്ട്രേലിയൻ ഡോളർ എന്നിവയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം നെടുന്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപയുടെ വിദേശ കറൻസിയും എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്.
എയർ ഇന്ത്യ വിമാനത്തിൽ മാലിയിലേക്ക് പോകാനെത്തിയ ഹൈദരാബാദ് സ്വദേശി സെയ്ദ് വാജിദാണ് കറൻസിയുമായി പിടിയിലായത്. 12 ലക്ഷം രൂപ വിലവരുന്ന യുഎസ് ഡോളർ ഇയാൾ ബാഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.