ദാമ്പത്യബന്ധത്തില്‍ അതൃപ്തയായതോടെ കാമുകനൊപ്പം അഞ്ചു മാസം പ്രായമുള്ള കുഞ്ഞുമായി ഒളിച്ചോടാന്‍ ശ്രമിച്ച 22കാരിയുടെ തന്ത്രം പൊളിച്ചടുക്കി ഭര്‍ത്താവ്. ഗാസിയാബാദിലെ ത്രിലോക് പുരിയിലാണ് സംഭവം. വിവാഹ ജീവിതത്തിലെ അസംതൃപ്തിയുടെ പേരിലാണ് സൈനാബ് എന്ന യുവതി അതേഗ്രാമത്തില്‍ തന്നെയുള്ള 25കാരന് സല്‍മാനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചത്. അഞ്ചു മാസം പ്രായമുള്ള മകനെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ഒളിച്ചോടാനായിരുന്നു ശ്രമം. എന്നാല്‍ ഭര്‍ത്താവ് കുട്ടിയെ നല്കാന് തയ്യാറാകാതെ വന്നതോടെ അവരുടെ പദ്ധതി പൊളിയുകയായിരുന്നു.
നാട്ടില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എത്തിയിട്ടുണ്ടെന്ന് പ്രചാരണം വന്നതോടെയാണ് അവര്‍ ഈ തന്ത്രം മെനഞ്ഞത്. തന്ത്രം പൊളിഞ്ഞതോടെ സൈനാബും കാമുകന് സല്‍മാനും ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത കോമള്‍, സുനിത എന്നീ സ്ത്രീകളും പിടിയിലായി. കുട്ടിയെ ത്രിലോക്പുരിയിലെ ഷാനി ബസാറില്‍ നിന്നും ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് സൈനാബ് പോലീസിന് പരാതി നല്‍കിയിരുന്നു.
ഷോപ്പിംഗിനിടെ തന്റെ പക്കല്‍ നിന്നും കുട്ടിയെ വാങ്ങിയ സ്ത്രീയാണ് കടത്തിക്കൊണ്ടുപോയതെന്നായിരുന്നു ഇവരുടെ പരാതി. ഭര്‍ത്താവില്‍ നിന്നും കുട്ടിയെ അകറ്റുന്നതിനു വേണ്ടിയായിരുന്നു അവര്‍ ഇപ്രകാരം പരാതി നല്‍കിയത്. കുട്ടിയെ കയ്യില്‍ കിട്ടിയ ശേഷം കാമുകനൊപ്പം കടക്കാനായിരുന്നു ശ്രമം. എന്നാല്‍ കുട്ടിയെ വിട്ടുനല്‍കാതെ ഭര്‍ത്താവ് ഇവരുടെ നീക്കം പൊളിച്ചടുക്കുകയായിരുന്നു.