നി​യ​മ​സ​ഭ​യി​ല്‍ ഇ​രു​ന്ന് അ​ശ്ലീ​ല വീ​ഡി​യോ കണ്ട സംഭവം; അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ന്ന​ത് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന് ബി​ജെ​പി മ​ന്ത്രി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലി​രു​ന്ന് അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​ത് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി. നി​ല​വി​ലെ ഉ​പ​മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മ​ണ്‍ സാ​വ​ദി​യെ പി​ന്തു​ണ​ച്ചാ​യി​രുന്നു മ​ധു​സ്വാ​മി​യു​ടെ പ്ര​സ്താ​വ​ന.

നി​യ​മ​സ​ഭ​യി​ല്‍ ഇ​രു​ന്ന് മൊ​ബൈ​ലി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​തി​ന് 2012ൽ ​അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന ല​ക്ഷ്മ​ണ്‍ സാ​വ​ദി​ക്ക് രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം പ്ര​തി​പ​ക്ഷം വീ​ണ്ടും ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് മ​ധു​സ്വാ​മി ന്യാ​യീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

വി​ധാ​ന്‍ സൗ​ധ​യി​ല്‍ ഇ​രു​ന്ന് പോ​ണ്‍ വീ​ഡി​യോ ക​ണ്ട​ത് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മ​ല്ല. ശി​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ആ​രെ​യും വ​ഞ്ചി​ക്കു​ക​യോ ച​തി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​ത്ത​രം വീ​ഡി​യോ കാ​ണു​ന്ന​ത് ധാ​ര്‍​മ്മി​ക​മാ​യി ശ​രി​യ​ല്ല. ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​പ്പോ​ഴും വി​മ​ര്‍​ശ​നം തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​ധു​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts