പൊ​ട്ടി​ക്ക​ര​ഞ്ഞ് ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ; ചേ​ർ​ത്ത് പി​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; തി​രി​ച്ചെ​ത്തും, അ​തി​ശ​ക​ര​മാ​യ​ത് ചെ​യ്യും; ഇ​സ്‌​റോ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ബം​ഗ​ളൂ​രു: ഇ​സ്രോ​യു​ടെ ഇ​സ്ട്രാ​ക്കി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു മ​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്നി​ൽ വി​കാ​രാ​ധീ​ന​നാ​യി ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ.പ്ര​ധാ​ന​മ​ന്ത്രി​യെ യാ​ത്ര അ​യ​ക്കു​മ്പോ​ൾ ദു​ഖം താ​ങ്ങാ​നാ​വാ​തെ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ന്‍റെ ക​ണ്ണു​ക​ൾ തു​ളു​മ്പി. ച ​ന്ദ്ര​യാ​ൻ 2 ദൗ​ത്യം അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ത്ര അ​ധി​കം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി ഐ​എ​സ്ആ​ർ​ഒ മേ​ധാ​വി​യു​ടെ വൈ​കാ​രി​ക പ്ര​ക​ട​നം.

ഇ​സ്ട്രാ​ക്കി​ൽ​നി​ന്നും പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു വൈ​കാ​രി​ക സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മ​ട​ങ്ങു​ന്ന​തി​നു മു​മ്പ് മോ​ദി ശാ​സ്ത്ര​ജ്ഞ​രെ​യെ​ല്ലാം ക​ണ്ടു. എ​ല്ലാ​വ​ർ​ക്കും ഹ​സ്‌​ത​ദാ​നം ന​ൽ‌​കി. പി​ന്നീ​ട് ഇ​സ്റോ മേ​ധാ​വി​യു​ടെ സ​മീ​പം ചെ​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​തും കെ.​ശി​വ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു.

തേ​ങ്ങി​ക്ക​ര​ഞ്ഞ ശി​വ​നെ പ്ര​ധാ​ന​മ​ന്ത്രി ഏ​താ​നും മി​നി​റ്റ് നേ​രം ത​ന്നോ​ട് ചേ​ർ​ത്ത് പി​ടി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​തു​കി​ൽ ത​ട്ടി ആ​ശ്വ​സി​പ്പി​ച്ചു. ഇ​സ്റോ​യു​ടെ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ചു. പി​ന്നീ​ട് ഇസ്റോ ചെയർമാന് ഹ​സ്‌​ത​ദാ​നം ചെ​യ്താ​ണ് മോ​ദി മ​ട​ങ്ങി​യ​ത്.

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച​ത് ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളെ​ന്ന് നേ​ര​ത്തെ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യം നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടെ​ന്ന് ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ദേ​ഹം ഓ​ർ‌​മി​പ്പി​ക്കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

തി​രി​ച്ചെ​ത്തും, അ​തി​ശ​ക​ര​മാ​യ​ത് ചെ​യ്യും; ഇ​സ്‌​റോ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ 2 ദൗ​ത്യം അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​നാ​യു​ള്ള ശ്ര​മ​വും യാ​ത്ര​യും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യം നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്, ല​ക്ഷ്യ​ത്തി​ൽ​നി​ന്നും പി​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും ഇ​സ്‌​റോയിലെ ശാസ്ത്രജ്ഞരോട് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്മു​ടെ ശ്ര​ഷ്‌​ഠ​മാ​യ ച​രി​ത്ര​ത്തി​ൽ ന​മ്മെ പി​ന്നോ​ട്ട​ടി​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പ​ക്ഷെ അ​വ ഒ​രി​ക്ക​ലും ന​മ്മു​ടെ ആ​ത്മാ​വി​നെ ത​ക​ർ​ത്തി​ട്ടി​ല്ല. ന​മ്മ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചെ​ത്തി അ​തി​ശ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു. ന​മ്മു​ടെ സം​സ്കാ​രം ഇ​ത്ര​യും ഉ​യ​ര​ത്തി​ൽ നി​ൽ​ക്കാ​ൻ കാ​ര​ണ​മ​താ​ണ്- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സ​യ​ൻ​സി​ന്‍റെ പ​രാ​ജ​യ​മ​ല്ല, ഇ​ത് കേ​വ​ലം പ​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശ്ര​മ​ങ്ങ​ളും മാ​ത്ര​മാ​ണ്. ഓ​രോ പ്ര​തി​ബ​ന്ധ​ങ്ങ​ളും ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്നു. ഓ​രോ പ്ര​തി​ബ​ന്ധ​ങ്ങ​ളും പോ​രോ​ട്ട​വും ത​ട​സ​ങ്ങ​ളും ന​മ്മ​ളെ പു​തി​യ​തൊ​ന്ന് പ​ഠി​പ്പി​ക്കു​ന്നു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ ഇ​ത് പ്ര​ചോ​ദ​നം ന​ൽ​കു​ന്നു. ഇ​ത് ഭാ​വി​യി​ലേ​ക്കു​ള്ള വി​ജ​യ​ത്തെ നി​ർ‌​ണ​യി​ക്കു​ക​യും ചെ​യ്യു​ന്നു- പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്തി​മ ഫ​ലം പോ​ലെ പ്ര​ധാ​ന​മാ​ണ് അ​തി​നാ​യു​ള്ള യാ​ത്ര‍​യും പ​രി​ശ്ര​മ​വും. ഐ​എ​സ്ആ​ർ​ഒ ന​ട​ത്തി​യ ശ്ര​മ​വും യാ​ത്രും വി​ല​മ​തി​ച്ച​താ​ണെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ ക​ഴി​യും. ന​മ്മ​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്തു, വ​ള​രെ ദൂ​രം മു​ന്നോ​ട്ടു​പോ​യി. ആ ​പ​ഠി​പ്പി​ക്ക​ലു​ക​ൾ എ​ല്ലാ​യ്പ്പോ​ഴും ന​മ്മോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന​ത്തെ പാ​ഠ​ങ്ങ​ൾ ത​ങ്ങ​ളെ ശ​ക്ത​രും മി​ക​ച്ച​തു​മാ​ക്കി​മാ​റ്റി. ഒ​രു പു​തി​യ പ്ര​ഭാ​ത​വും തി​ള​ക്കു​മു​ള്ള നാ​ളെ​യും ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും മോ​ദി ആ​ശം​സി​ച്ചു.‌

Related posts