തിരുവനന്തപുരം: ശബരിമലയ്ക്കായി നിയമം നിർമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഭരണത്തിനായി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയ്ക്കായി നിയമം നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചതായാണ് വാർത്തവന്നത്. ഭരണകാര്യങ്ങൾക്കായാണ് നിയമനിർമാണമെന്നും പറയുന്നു. നിലവിൽ തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലാണ് ശബരിമല ക്ഷേത്രം.