തിരുവനന്തപുരം: ഓണത്തിന് മാനം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശനിയാഴ്ച രാവിലെ കാലാവസ്ഥാ കേന്ദ്രം നല്കിയ അറിയിപ്പു പ്രകാരം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശമില്ല.
ഓണ ദിനങ്ങളില്‍ മഴ മാറിനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമില്ല.ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും മാത്രമാണ് മഴ ജാഗ്രതാ നിര്‍ദേശമുള്ളത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മറ്റു ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചു.