ബോളിവുഡിൽ മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയനടിയാണ് വിദ്യാ ബാലൻ. ഹിന്ദി സിനിമ നിർമാതാവായ സിദ്ധാർഥ് കപൂർ ആണ് വിദ്യയുടെ ഭർത്താവ്. പക്ഷെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ വിദ്യ തയാറായിട്ടില്ല. സ്വകാര്യജീവിതവും സിനിമയും കൂട്ടിക്കുഴയ്ക്കാൻ ഇഷ്ടമില്ലാത്ത വിദ്യ എന്തുകൊണ്ടാണ് ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാത്തത് എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ.
സിനിമയിലെ കാര്യങ്ങളെ കുറിച്ച് സിദ്ധാർഥിനോട് ഞാൻ തർക്കിക്കും, അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് സിദ്ധാർഥിന്റെ സിനിമയിൽ അഭിനയിക്കാത്തത്.
മാത്രമല്ല ഭാര്യയല്ലേയെന്ന് കരുതി ഞാൻ സാധാരണഗതിയിൽ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ധാർഥ് തരണമെന്നില്ല. അങ്ങനെ ചെയ്താൽ അത് എന്റെ മൂല്യം കുറച്ചുകാണുന്നതിന് തുല്യമാണ്. ഇതും ഞങ്ങൾക്കിടയിൽ പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം- വിദ്യ ബാലൻ പറയുന്നു.
ഇപ്പോൾ ഇന്ത്യയുടെ ഹ്യൂമൻ കംപ്യൂട്ടർ ശകുന്തളാ ദേവിയായി അഭിനയിക്കുന്നതിന്റെ ഒരുക്കത്തിലാണ് വിദ്യാ ബാലൻ. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി വെബ് സീരീസിലും വിദ്യ ബാലൻ അഭിനയിക്കുന്നുണ്ട്.