ഒടുവിൽ ജനരോഷം ഫലം കാണുന്നു; മോട്ടോർ വാഹന നിയമത്തിൽ വൻപിഴ ഒഴിവാക്കാൻ ഭേദഗതി വരുന്നു ; ഓ​ണ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ പിഴയില്ല; ബോധവൽക്കരണം മാത്രം

എം.ജെ ശ്രീജിത്ത്
തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ വ​ൻ​പി​ഴ ഒ​ഴി​വാ​ക്കാ​ൻ ഭേ​ദ​ഗ​തി​ക്ക് സ​ർ​ക്കാ​ർ നീ​ക്കം. പി​ഴ കു​റ​ച്ച് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ന്ന​തി​ന്‍റെ നി​യ​മ​സാ​ധു​ത തേ​ടി ഗ​താ​ഗ​ത വ​കു​പ്പ് നി​യ​മ​വ​കു​പ്പി​ന് ക​ത്ത​യ​ച്ചു. വ​ൻ​പി​ഴ ഈ​ടാ​ക്കു​ന്ന​ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു.

ഓ​ണ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യും ഉ​യ​ർ​ന്ന പി​ഴ​യും ഈ​ടാ​ക്കേ​ണ്ടെന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഓ​ണം ക​ഴി​ഞ്ഞ​തി​നു ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ നി​ർ​ദേശം. ഈ ​യോ​ഗ​ത്തി​ലാ​ണ് പി​ഴ​കു​റ​ച്ച് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ വ​ൻ പി​ഴ അ​ട​യ്ക്കാ​ൻ ത​യ്യാ​റാ​കാ​തെ പി​ഴ കോ​ട​തി​യി​ൽ അ​ട​യ്ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണെ​ന്ന വി​വ​രം യോ​ഗ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പ​ല​യി​ട​ത്തും ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നും സ​മാ​ന അ​ഭി​പ്രാ​യ​മാ​ണ് ഉ​യ​ർ​ന്ന​ത്. പ​ല​യി​ട​ത്തും ക്ര​മ​സ​മാ​ധ​ാന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന പ​രാ​തി സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ൻ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നെ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​മെ​ന്ന ചി​ന്ത സ​ർ​ക്കാ​രി​ന് മു​ന്നി​ലെ​ത്തി​യ​ത്. വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​യി​ല്ലാ​തെ പി​ഴ ഈ​ടാ​ക്കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന അ​ഭി​പ്രാ​യം സി​പി​എം, കോ​ൺ​ഗ്ര​സ്, സി​പി​ഐ എ​ന്നി​വ അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഡി​വൈ​എ​ഫ്ഐ അ​ട​ക്ക​മു​ള്ള യു​വ​ജ​ന സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

മുന്നണിയുടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യാ​ണ് ഗ​താ​ഗ​ത​വ​കു​പ്പ് ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ഒ​രു തീ​രു​മാ​ന​വും വേ​ണ്ടെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം. ഇ​തി​നു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. മു​ന്ന​ണി​യി​ൽ ആ​ലോ​ചി​ക്കാ​തെ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ സി​പി​ഐ അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ക​ടു​ത്ത അ​തൃ​പ്തി​യാ​ണ്.

സ​ർ​ക്കാ​ർ കാ​ര്യ​മാ​ണെ​ങ്കി​ലും ജ​ന​വി​കാ​രം എ​തി​രാ​കു​ന്ന തീ​രു​മാ​ന​ത്തി​ന് മു​ന്പ് ഒ​രു ത​ര​ത്തി​ലു​മു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും മു​ന്ന​ണി​യു​മാ​യി ന​ട​ത്തി​യി​രു​ന്നി​ല്ല. ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

സി​പി​ഐ​യു​ടെ മ​റ്റു​നേ​താ​ക്ക​ളു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നി​ല്ല. മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു​ള്ള ക​ടു​ത്ത ശി​ക്ഷ​യൊ​ഴി​ച്ച് മ​റ്റു ശി​ക്ഷ​ക​ളി​ൽ ഇ​ള​വ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സി​പി​ഐ​യ്ക്കു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യു​ള്ള തീ​രു​മാ​ന​മാ​യ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ൻ ത​ന്നെ ആ​ദ്യം രം​ഗ​ത്തു വ​ന്ന​ത്.

മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​മി​ത പി​ഴ ഈ​ടാ​ക്കു​ന്ന​ത് കേ​ന്ദ്ര​നി​യ​മ​മാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഇ​ട​പെ​ടാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പി​ഴ​ത്തു​ക പ​രി​ശോ​ധ​ക​ർ​ക്ക് നേ​രി​ട്ട് ന​ൽ​കു​ക​യോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ അ​ട​യ്ക്കു​ക​യോ ചെ​യ്യു​ന്ന ഘ​ട്ട​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​ൻ അ​നു​വാ​ദ​മു​ള​ള​ത്. ഈ ​പ​ഴു​താ​ണ് കേ​ര​ളം ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ തു​ക​യ്ക്ക് തൊ​ട്ടു​മു​ക​ളി​ലു​ള​ള തു​ക പി​ഴ​യാ​യി നി​ജ​പ്പെ​ടു​ത്തു​ന്ന​താ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​താ​യ​ത് അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചാ​ൽ പി​ഴ 1000 മു​ത​ൽ 2000 വ​രെ​യാ​ണ്. പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ നേ​രി​ട്ട് പ​ണ​മ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ൽ 1100 രൂ​പ ഈ​ടാ​ക്കു​ന്ന രീ​തി​ലാ​കും മാ​റ്റം.

അ​തേ​സ​മ​യം പി​ഴ കു​റ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​യ​മ​ത്തി​ൽ ഇ​ള​വു​തേ​ടി കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് പി​ഴ ഈ​ടാ​ക്കി​ല്ലെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Related posts