പൈസക്കരി: ദേവമാതാ കോളജില്‍ ‘ഓണം പ്രളയബാധിതര്‍ക്കൊപ്പം’ പദ്ധതി ക്യാംപസിനു വേറിട്ട അനുഭവമായി. കോളജ് എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രോഗ്രാം ഓഫീസര്‍മാരായ ജോബി ജോര്‍ജ്ജ്, ജിതിന് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങളില്‍ സര്‍വേ നടത്തി 77 കുടുംബങ്ങളെ കണ്ടെത്തി ഓണാഘോഷത്തിനു വേണ്ടുന്ന സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്കി.
മാനേജര്‍ പൈസക്കരി ദേവാലയ വികാരി ഫാ.സിബി പാലാക്കുഴിയും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും കൈകോര്‍ത്താണു പദ്ധതി നടപ്പാക്കിയത്.ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കിറ്റ് വിതരണം ശ്രീകണ്ഠപുരം നഗരസഭ ചെയര്മാന് പി.പി.രാഘവന് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ.എം.ജെ.മാത്യു അധ്യക്ഷത വഹിച്ചു. സിഐ ജോഷി ജോസ്, പി.എസ്.ഷൈജോ, റോയി സേവ്യര്‍, പി.എസ്.സൈജു, സിബിച്ചന് തോമസ്, മാത്യു മൈക്കിള്‍, ഇ.കെ.ബീന, മനു ജോസഫ്, അമൃത ആന്റണി, ഗോള്‍ഡ മാത്യു, ശ്രുതി വിജയന്, വി.വി.ആതിര എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍മാരായ അന്‍പതോളം വിദ്യാര്‍ഥികള്‍ നേതൃത്വം നല്കി.