ന്യൂഡൽഹി: ആജീവനാന്തകാലത്തേക്കുള്ള തൊഴിലെന്ന് കരുതിയല്ല കോൺഗ്രസ് പാർട്ടിയിൽ എത്തിയതെന്ന് ശശി തരൂർ എംപി. പുരോഗമന ആശയങ്ങൾ പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് കോൺഗ്രസിലെത്തിയത്. കേവലം സീറ്റുകൾക്കോ വോട്ടുകൾക്കോ വേണ്ടി ആ ആശയങ്ങളെ ത്യജിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൃദു ഹിന്ദുത്വ അജൻഡ തുടർന്നാൽ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ കോണ്‍ഗ്രസിനു ചുമതലയുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ബിജെപിയുടെ തരത്തിലുള്ള ഭൂരിപക്ഷ പ്രീണനമല്ല, അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അതു വലിയ പിഴവാണ്-തരൂർ പറഞ്ഞു.