തിരുവനന്തപുരം: വെള്ളിയാഴ്ചവരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറും മധ്യപടിഞ്ഞാറും ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 40- മുതൽ 50 കിലോമീറ്റർവരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ആ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈത്തിരി- ഒമ്പത്, തളിപറമ്പ്- ഏഴ്, പാലക്കാട്- ആറ്, മാനന്തവാടി- നാല് മറ്റ് 13 കേന്ദ്രങ്ങളിൽ ഒന്നുമുതൽ മൂന്നുവരെ സെന്റീമീറ്റർ മഴ പെയ്തു.