മുംബൈ: ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു. ചിത്ര ടീമിൽ ഇടംപിടിച്ചു. 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുക. ഏഷ്യൻ ചാന്പ്യൻ എന്ന നിലയിലാണ് ചിത്രയെ ടീമിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ തവണ ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഈ മാസം അവസാനമാണ് ദോഹയിൽ ചാന്പ്യൻഷിപ്പ് നടക്കുന്നത്. ചിത്രയ്ക്കു പുറമേ മലയാളി താരങ്ങളായ ജിൻസണ്, അനസ്, ഗോപി, ശ്രീശങ്കർ എന്നിവരും ഇന്ത്യൻ ടീമിൽ ഇടംനേടി.