ലക്നൗ: ലുങ്കിയും ബെനിയനും ധരിച്ച് വണ്ടിയോടിച്ച ഡ്രൈവർക്കും സഹായിക്കും 2,000 രൂപ പിഴ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. തെറ്റായ വേഷവിധാനത്തിന്റെ പേരിൽ ലുങ്കിയും ബനിയനും ധരിച്ചതിന് ട്രക്ക് ഡ്രൈവർമാർക്ക് 2,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പുതിയ നിയമപ്രകാരം ഡ്രൈവർമാർ പാന്റിസിനൊപ്പം ഷർട്ടോ ടീ ഷർട്ടോ ധരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്.
ഒപ്പം വാഹനം ഓടിക്കുന്പോൾ ഷൂവും ധരിക്കണമെന്നും വ്യവസ്ഥയുണ്ട്. നേരത്തെ 500 രൂപയായിരുന്നു പിഴ. പുതിയ നിയമപ്രകാരം 2000 രൂപയാണ് പിഴ. സ്കൂൾ, സർക്കാർ വാഹനങ്ങൾ ഓടിക്കുന്നവർക്കും ഈ നിയമം ബാധകമാണ്. പുതിയ മോട്ടോർ വാഹന നിയമപ്രകാരം ഈ നിയമം പാലിക്കാത്തവർക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് ലക്നൗ എഎസ്പി പൂർണേന്ദു സിംഗ് പറഞ്ഞു.