പാകിസ്ഥാനില്‍ നടമാടുന്നത് കൊടിയ ക്രൂരതകളെന്നും ഇനിയുള്ള കാലം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബല്‍ദേവ് കുമാറിന്റെ അപേക്ഷ. പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, മുസ്ലിങ്ങള്‍ പോലും ഇവിടെ (പാക്കിസ്ഥാനില്‍) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങള്‍ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്.
എനിക്ക് അഭയം നല്കാന് ഞാന്‍ ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല,’ ബല്‍ദേവ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ‘പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ പാളിച്ച സംഭവിച്ചതിനെ പരിഹസിച്ച് പാക് മന്ത്രി ഫവാദ് ചൗധരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടപ്പോള്‍ നിരവധി പാകിസ്ഥാനികളാണ് ചൗധരിയ്ക്കെതിരേ രംഗത്തു വന്നത്.
Baldev Kumar, former MLA of Pakistan PM Imran Khan's Pakistan Tehreek-i-Insaf (PTI): Indian Govt should announce a package so that the Hindu and Sikh families staying in Pakistan can come here. I want Modi Sahab do something for them. They are tortured there. https://t.co/h93hsq7zEO
— ANI (@ANI) September 10, 2019