ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി: തൃ​ശൂ​രി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന; തിരക്കേറിയ സ്ഥലങ്ങളിൽ ബോംബ്സ്ക്വാഡിന്‍റെ പരിശോധന

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​രി​ലും സു​ര​ക്ഷ പ​രി​ശോ​ധ​ന വ്യാ​പ​കം. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് തൃ​ശൂ​രി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. ഓ​ണ​ത്ത​ലേ​ന്ന് തൃ​ശൂ​ർ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ഗ് സ്ക്വാ​ഡും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം മ​ഫ്ടി​യി​ലും അ​ല്ലാ​തെ​യും പ്ര​ത്യേ​കം പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പു​ലി​ക്ക​ളി കൂ​ടി ക​ഴി​ഞ്ഞേ ഇ​നി ന​ഗ​ര​ത്തി​ലെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ അ​യ​വു​ണ്ടാ​കു​ക​യു​ള്ളു. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts